Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 10:47 AM IST Updated On
date_range 25 Jun 2019 7:29 PM ISTതൂപ്പ് ജോലിക്ക് അപേക്ഷിച്ചത് എഞ്ചിനീയർമാരും എം.ബി.എക്കാരുമടക്കം 4600 പേർ
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട് നിയമസഭ സെക്രട്ടറിയേറ്റിലെ ശുചീകരണ ജോലിക്ക് അപേക്ഷിച്ചവരിൽ ഏറെയും ഉന്നത ബിരുദധാരികൾ. എം.ട െക്, ബി.ടെക്, എം.ബി.എ തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവരും ബിരുദാനന്തര ബിരുദധാരികളും ഡിപ്ലോമക്കാരും അപേക്ഷകരിലുണ്ട്.
മാലിന്യ ശേഖരണം തസ്തികയിലേക്ക് നാല് ഒഴിവുകളും തൂപ്പുകാരന്‍ തസ്തികയിലേക്ക് 10 ഒഴിവുകളുമാണ് ഉള്ളത്. സെപ്തംബർ 26നാണ് നിയമസഭ സെക്രട്ടേറിയറ്റ് അപേക്ഷകൾ ക്ഷണിച്ചത്.
18 വയസ്സും ജോലിക്ക് അനുയോജ്യമായ ആരോഗ്യവും ഉള്ളവർക്ക് അപേക്ഷിക്കാമെന്നായിരുന്നു അറിയിപ്പ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ഉൾപ്പെടെ 4,607 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ യോഗ്യതാ മാനദണ്ഡം പാലിക്കാത്ത 677 അപേക്ഷകൾ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story