Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവർഗീയ പരാമർശം: കപിൽ...

വർഗീയ പരാമർശം: കപിൽ മിശ്രക്ക്​ 48 മണിക്കൂർ തെരഞ്ഞെടുപ്പ്​ പ്രചാരണ വിലക്ക്

text_fields
bookmark_border
kapil-misra
cancel

ന്യൂഡൽഹി: വർഗീയ പരാമർശമുള്ള ട്വീറ്റിട്ടതിന്​ ബി.ജെ.പി നേതാവ്​ കപിൽ മിശ്രയെ 48 മണിക്കൂർ തെരഞ്ഞെടുപ്പ്​ പ്രചാരണ ത്തിൽ നിന്ന്​ വിലക്കി. ശനിയാഴ്​ച വൈകീട്ട്​ അഞ്ച്​ മുതൽ 48 മണിക്കൂർ നേരത്തേക്കാണ്​ വിലക്ക്​ ഏർപ്പെടുത്തിയിരിക് കുന്നത്​. ഡൽഹി പൊലീസാണ്​ വിലക്ക്​ ഏർപ്പെടുത്തിയ വിവരം അറിയിച്ചത്.

രാഷ്​ട്രതലസ്ഥാനത്തെ മിനി പാകിസ്​താനെന്ന വിശേഷിപ്പിച്ച കപിൽ മിശ്രയുടെ ട്വീറ്റാണ്​ വിവാദമായത്​. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന ഷഹീൻബാഗ്​ മിനി പാകിസ്​താനിലേക്കുള്ള കവാടമാണെന്നായിരുന്നു കപിൽ മിശ്ര ട്വീറ്റിൽ വ്യക്​തമാക്കിയത്​​.

ഷഹീൻബാഗ്​, ചന്ദബാഗ്​, ഇ​​​ന്ദോർലോക്​ എന്നിവടങ്ങളിൽ മിനി പാകിസ്​താനുകളുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു. പരാമർശത്തിനെതിരെ കേസെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi electionkapil misramalayalam newsindia newsBJPBJP
News Summary - 48-Hour Campaign Ban On BJP's Kapil Mishra Over Communal Tweet-India news
Next Story