ദസറക്ക് മുന്നോടിയായി 48 സ്പെഷൽ ട്രെയിനുകൾ
text_fieldsഹൈദരാബാദ്: വരാനിരിക്കുന്ന ദസറ, ദീപാവലി, ചാട്ട് ഉത്സവങ്ങൾ കണക്കിലെടുത്ത് ഒക്ടോബർ 11നും ഡിസംബർ രണ്ടിനും ഇടയിൽ 48 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്.സി.ആർ) അറിയിച്ചു.
ട്രെയിൻ നമ്പർ 07625 നന്ദേഡ്-പൻവേൽ ഒക്ടോബർ 21 നും നവംബർ 27 നും ഇടയിൽ എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും സർവിസ് നടത്തും. ട്രെയിൻ നമ്പർ 07626 പൻവേൽ-നന്ദേഡ് ഒക്ടോബർ 22 നും നവംബർ 28 നും ഇടയിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഓടും.
ട്രെയിൻ നമ്പർ 06071 കൊച്ചുവേളി-നിസാമുദ്ദീൻ ഒക്ടോബർ 11 നും ഒക്ടോബർ 29 നും ഇടയിൽ എല്ലാ വെള്ളിയാഴ്ചകളിലും ഓടും. ഒക്ടോബർ 14 നും ഡിസംബർ രണ്ടിനും ഇടയിൽ ട്രെയിൻ നമ്പർ 06072 നിസാമുദ്ദീൻ-കൊച്ചുവേളി എല്ലാ തിങ്കളാഴ്ചയും സർവിസ് നടത്തും. ട്രെയിൻ നമ്പർ 01451 പുണെ-കരിംനഗർ ഒക്ടോബർ 21 നും നവംബർ 11 നും ഇടയിൽ എല്ലാ തിങ്കളാഴ്ചയും ഓടും. ട്രെയിൻ നമ്പർ 01452 കരിംനഗർ-പുണെ ഒക്ടോബർ 23 നും നവംബർ 13 നും ഇടയിൽ എല്ലാ ബുധനാഴ്ചകളിലും സർവിസ് നടത്തും.
യാത്രക്കാരുടെ തിരക്ക് കുറക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് സ്പെഷൽ ട്രെയിനുകൾ സവവിസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.