മദ്യ ലഹരിയിൽ ഹോട്ടലിെൻറ ടെറസിൽ നിന്ന് വീണ് വ്യവസായി മരിച്ചു
text_fieldsന്യൂഡൽഹി: മദ്യ ലഹരിയിൽ താജ് മാൻസിങ് ഹോട്ടലിെൻറ ടെറസിൽ നിന്നും താഴെ വീണ് ഡൽഹിയിൽ എൻ.ആർ.െഎ വ്യവസായി മരിച്ചു. അബദ്ധത്തിൽ താഴെ വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അമേരിക്കയിലെ മാരി ലാൻറിൽ വ്യവസായം ചെയ്യുന്ന നരേന്ദർ എ. മംഗളം എന്നയാളാണ് മരിച്ചത്.
അമിതമായ തോതിൽ മദ്യം കഴിച്ച നരേന്ദർ നിരവധി നിലകളുള്ള ഹോട്ടലിെൻറ ടെറസിലേക്ക് പോവുകയും ബാലൻസ് തെറ്റി താേഴക്ക് പതിക്കുകയുമായിരുന്നു. ടെറസിന് ഗ്രില്ലുകളോ അപകടം തടയാനുള്ള സംവിധാനമോ ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഒരു ദിവസത്തേക്കാണ് നരേന്ദർ ഹോട്ടൽ മുറിയെടുത്തത്. നവംബർ ഏഴിന് രാത്രി 11:45നായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്.
നരേന്ദറിെൻറ മുറിയിൽ നിന്നും മദ്യ കുപ്പികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ബംഗളൂരുവിലുള്ള അദ്ദേഹത്തിെൻറ മാതാവ് സ്ഥലത്തെത്തിയിട്ടുണ്ട്. അമേരിക്കയിലുള്ള കുടുംബം ഇന്ന് ഡൽഹിയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.