ഡൽഹി എയിംസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 480 പേർക്ക്
text_fieldsന്യൂഡൽഹി: എയിംസ് ആശുപത്രിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 480 ആരോഗ്യ പ്രവർത്തകർക്ക്. ഇതിൽ 19 ഡോക്ടർമാരും 38 നഴ്സുമാരും രണ്ടു റസിഡൻറ് ഫാക്കൽറ്റി മെമ്പർമാരും ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ച 74 പേർ സെക്യൂരിറ്റി ജീവനക്കാരാണ്. 75 ആശുപത്രി അറ്റൻഡർമാരും 54 പേർ ശുചീകരണ തൊഴിലാളികളും 14 പേർ ലബോറട്ടറി ടെക്നീഷ്യൻമാരും ഒാപ്പറേഷൻ തിയറ്റർ സ്റ്റാഫുമാണ്.
മൂന്ന് എയിംസ് ജീവനക്കാരാണ് ഇതുവരെ കോവിഡ് മരിച്ചത്. ഇതിലൊരാൾ ശുചീകരണ തൊഴിലാളിയും ഒരാൾ കാൻറീൻ ജീവനക്കാരനുമാണ്. കാൻറീൻ ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ റസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ഫലപ്രദമായി നടപ്പാക്കാത്തതിനെ തുടർന്ന് പ്രതിഷേധവുമായി റസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു.
അതേസമയം എയിംസിലെ നഴ്സുമാരുടെ സമരം മൂന്നുദിവസം പിന്നിട്ടു. മതിയായ സുരക്ഷ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ആശുപത്രി നഴ്സസ് യൂനിയെൻറ നേതൃത്വത്തിൽ സമരം. കോവിഡ് രോഗികളെ പരിശോധിക്കുേമ്പാൾ ധരിക്കേണ്ട പി.പി.എ കിറ്റ് ഗുണനിലവാരം ഇല്ലാത്തതാണെന്ന് സമരം ചെയ്യുന്നവർ പറഞ്ഞു. എയിംസിെൻറ ചരിത്രത്തിൽ ആദ്യമായി മാർച്ചിൽ ഒ.പി വിഭാഗം അടച്ചിട്ടിരുന്നു. രാജ്യത്ത് കൂടുതൽ കോവിഡ് രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനം ഡൽഹിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.