Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 24...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 48,916 കോവിഡ്​ ബാധിതർ; 757 മരണം

text_fields
bookmark_border
covid-19-india
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 48,916 പേർക്ക്​ കോവിഡ്​ ബാധിച്ചു.  ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 13,36,861ലെത്തി. ഇതിൽ 4,56,071 പേരാണ്​ ചികിൽസയിലുള്ളത്​. 8,49,432 പേർ രോഗമുക്​തി നേടി. 

757 പേരാണ്​ കോവിഡ്​ ബാധിച്ച്​ 24 മണിക്കൂറിനിടെ മരിച്ചത്​.  31,358 ഇന്ത്യയിലെ ആകെ കോവിഡ്​ മരണം. മരണവും രോഗബാധിതരുടെ എണ്ണവും ഏറ്റവും കൂടുതൽ മഹാരാഷ്​ട്രയിലാണ്​. തമിഴ്​നാട്​, ഉത്തർപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ അതിരൂക്ഷമാണ്​. രാജ്യത്ത്​ 1,58,49,068 സാമ്പിളുകൾ ആകെ പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആർ അറിയിച്ചു.  4,20,898  സാമ്പിളുകളാണ്​ കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചത്​.

അതേസമയം, ലോക്​ഡൗൺ ഇളവുകളെ കുറിച്ച്​ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്​. ജൂലൈ 27നാണ്​ യോഗം നടക്കുക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Covid india
News Summary - 48,916 cases in 24 hours take India’s tally past 13 lakh, death toll tops 31,000-India news
Next Story