ലോക്സഭയിൽ ഇന്നും കൂട്ട സസ്പെൻഷൻ; 49 എം.പിമാർ കൂടി പുറത്ത്
text_fieldsന്യൂഡൽഹി: ലോക്സഭയിൽ വീണ്ടും കൂട്ട സസ്പെൻഷൻ. 49എം.പിമാരെക്കൂടിയാണ് ഇന്ന് സസ്പെൻഡ് െചയ്തത്. രാഹുൽ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരും പാർലമെന്റിനു പുറത്തായി.
ശശി തരൂർ, കെ. സുധാകരൻ, സുപ്രിയ സുലെ, അടൂർ പ്രകാശ് തുടങ്ങിയവരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. സോണിയയെയും രാഹുലിനെയും സസ്െപൻഷനിൽ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി.
പാർലമെന്റ് അതിക്രമക്കേസിനെ കുറിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിക്കണമെന്നും പ്രതികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്ക് ഇവരുമായുള്ള ബന്ധം അേന്വഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി. പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ നൽകിയ നോട്ടിസിന് അവതരണ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവെച്ചു. പിന്നാലെയാണ് സസ്പെൻഷൻ.
പാർലമെന്റിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളെയെല്ലാം തിരഞ്ഞുപിടിച്ചു സസ്‌പെൻഡ് ചെയ്യുകയാണ് സ്പീക്കർ ഓം ബിർല. സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു, പ്ലക്കാർഡുകൾ ഉയർത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു നടപടി.
കഴിഞ്ഞ ദിവസം ലോക്‌സഭയിലും രാജ്യസഭയിലുമായി 78 എം.പിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. 33 എം.പിമാരെ ലോക്‌സഭയിൽനിന്നും 45 പേരെ രാജ്യസഭയിൽനിന്നും സസ്‌പെൻഡ് ചെയ്തു. ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് ഇന്നലെ നടപടി നേരിട്ട കേരളത്തില്‍നിന്നുള്ള എം.പിമാര്‍.
ചൊവ്വാഴ്ച സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർ
കോൺഗ്രസ്
1. ശശി തരൂർ
2. മനീഷ് തിവാരി
3. കാർത്തി ചിദംബരം
4. കെ. സുധാകരൻ
5. അടൂർ പ്രകാശ്
6. പ്രതിഭ സിങ്
7. വി. വൈദ്യലിംഗം
8. ഗുർജീത് സിങ് ഓജ്ല
9. സപ്തഗിരി ഉൽക
10. പ്രത്യുദ് ബൊർഡോലോയ്
11. ഗീത കോഡ
12. ഫ്രാൻസിസ്കോ സർദിൻഹ
13. ജ്യോത്സ്ന മഹന്ദ്
14. എ. ചെല്ലകുമാർ
15. രവനീത് ബിട്ടു
16. മുഹമ്മദ് സാദിഖ്
17. എം.കെ. വിഷ്ണുപ്രസാദ്
18. ജസ്ബീർ സിങ് ഗിൽ
തൃണമൂൽ
19. മാല റോയ്
20. സുദീപ് ബന്ദോപാധ്യായ
21. ഖലീലുറഹ്മാൻ
22. സജ്ദ അഹ്മദ്
ഡി.എം.കെ
23. എസ്. ജഗദ്രക്ഷകൻ
24. എസ്.ആർ. പാർഥിബൻ
25. എ. ഗണേഷമൂർത്തി
26. പി. വേലുസാമി
27. സെന്തിൽകുമാർ
28. ധനുഷ് എം. കുമാർ
എൻ.സി.പി
29. സുപ്രിയ സുലെ
30. മുഹമ്മദ് ഫൈസൽ
31. അമോൾ കൊൽഹെ
എ.എ.പി
32. സുഷീൽ കുമാർ റിങ്കു
സമാജ്വാദി
33. ഡിംബ്ൾ യാദവ്
34. എസ്.ടി. ഹസൻ
മുസ്ലിംലീഗ്
35. അബ്ദുസ്സമദ് സമദാനി
നാ. കോൺഫറൻസ്
36. ഫാറൂഖ് അബ്ദുല്ല
ജനതാദൾ യു
38. ചന്ദേശ്വർ പ്രസാദ്
39. അലോക് കുമാർ സുമൻ
40. ദിലേശ്വർ കമയത്ത്
41. ഗിരിധരി യാദവ്
42. ഡി. ചന്ദ്ര ഗോസാമി
43. ദിനേഷ് യാദവ്
44. മഹാബലി സിങ്
45. സുനിൽകുമാർ
46. സന്തോഷ് കുമാർ
47. രാജീവ് രഞ്ജൻ സിങ്
വിടുതലൈ കച്ചി
48. തോൾ തിരുമലവൻ
ബി.എസ്.പി മുൻ അംഗം
49. ഡാനിഷ് അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.