4ജി ഇന്‍റർനെറ്റ് സേവനം: ജമ്മു-കശ്മീർ ഭരണകൂടത്തിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: 4ജി ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ജമ്മു-കശ്മീർ ഭരണകൂടത്തിന് സുപ്രീംകോടതി നോട്ടീസ്. ഫൗണ്ടേഷൻസ് ഫോർ മീഡിയ പ്രഫഷനൽസ് എന്ന എൻ.ജി.ഒ നൽകിയ ഹരജിയിലാണ് കോടതി നടപടി. ജസ്റ്റിസുമാരാ യ എൻ.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്‍റനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് ഒാൺലൈൻ ക്ലാസുകൾ നടക്കണമെങ്കിൽ മികച്ച ഇന്‍റർനെറ്റ് സൗകര്യവും സാങ്കേതികവിദ്യയും ആവശ്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റിൽ ആർട്ടിക്ൾ 370 റദ്ദാക്കിയതിനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനും പിന്നാലെയാണ് ജമ്മു-കശ്മീരിൽ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയത്. പിന്നീട്, 2ജി ഇന്‍റർനെറ്റ്, ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു. എന്നാൽ, 4ജി സൗകര്യം റദ്ദാക്കിയത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.