ഝാർഖണ്ഡിൽ അഞ്ച് സന്നദ്ധസംഘടന പ്രവർത്തകരെ കൂട്ടബലാത്സംഗം ചെയ്തു
text_fieldsപട്ന: മനുഷ്യക്കടത്തിനെതിരെ പ്രചാരണം നടത്തിയ സന്നദ്ധസംഘടന പ്രവർത്തകരായ അഞ്ച് വനിതകളെ ഝാർഖണ്ഡിൽ കൂട്ടബലാത്സംഗം ചെയ്തു. ഖുൻടി ജില്ലയിൽ ജൂൺ 19നാണ് സംഭവം. പൊലീസ് പറയുന്നത്: റാഞ്ചിയിൽനിന്ന് 90 കി.മീറ്റർ അകലെ കൊച്ചാങ് ഗ്രാമത്തിലെ ആർ.സി മിഷൻ സ്കൂളിൽ മനുഷ്യക്കടത്തിനെതിരായ ബോധവത്കരണത്തിെൻറ ഭാഗമായി തെരുവുനാടകം കളിക്കാൻ എത്തിയതായിരുന്നു വിവാഹിതയടക്കമുള്ള അഞ്ച് പേർ.
നാടക അവതരണത്തിനിടെ മോട്ടോർ സൈക്കിളിൽ എത്തിയ ആയുധധാരികൾ വനിതകളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സംഘം പൊലീസിനെ അറിയിച്ചാൽ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മണിക്കൂറിന് ശേഷമാണ് യുവതികളെ വിട്ടയച്ചത്. സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി റാഞ്ചി റേഞ്ച് ഡി.െഎ.ജി എ.വി. ഹോംകർ പറഞ്ഞു.
മൂന്ന് സംഘങ്ങൾ അന്വേഷണം നടത്തുന്നതായും പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികൾ ഝാർഖണ്ഡിലെ ഗ്രാമങ്ങളിൽ വ്യാപകമാകുന്ന പതൽഗാഡി പ്രക്ഷോഭത്തിൽ (ഗ്രാമസഭകൾക്ക് പരമാധികാരം പ്രഖ്യാപിച്ച് ശിലകൾ സ്ഥാപിക്കുകയും പുറത്തുനിന്നുള്ളവരെ തടയുകയും ചെയ്യുന്ന സംഘം) പങ്കെടുത്തിട്ടുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ, പൊലീസ് ആരോപണം തങ്ങളെ അപകീർത്തിപ്പെടുത്താനാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിത കമീഷൻ അേന്വഷണം നടത്താൻ മൂന്ന് അംഗ സംഘത്തെ അയക്കുമെന്ന് അധ്യക്ഷ രേഖ ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.