മധ്യപ്രദേശിൽ അഞ്ച് മതനേതാക്കൾക്ക് സഹമന്ത്രി പദവി
text_fieldsഭോപാല്‍: തെരെഞ്ഞടുപ്പ് മുന്നിൽ കണ്ട് മധ്യപ്രദേശിൽ അഞ്ച് മതനേതാക്കൾക്ക് ബി.ജെ.പി സർക്കാർ സഹമന്ത്രി പദവി നൽകി. നര്‍മ്മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, കംപ്യൂട്ടര്‍ ബാബ, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്കാണ് സഹമന്ത്രി പദവി ശിവ്രാജ് സിങ് ചൗഹാൻ സർക്കാർ നല്‍കിയത്.
നർമദ നദി കമ്മിറ്റി അംഗങ്ങളായി നിയമിച്ചതോടെയാണ് ഇവർക്ക് സഹമന്ത്രിക്ക് തുല്യമായ സ്ഥാനം ലഭിച്ചത്. കമ്മിറ്റി അംഗങ്ങൾക്ക് സഹമന്ത്രി പദവിയാണുള്ളത്. ജല സംരക്ഷണം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി രൂപവത്കരിച്ചതാണ് പ്രത്യേക കമ്മിറ്റി.
എന്നാൽ ഇത് ചൗഹാൻ മന്ത്രിസഭയുടെ തന്ത്രമാണെന്നും മതനേതാക്കൾക്ക് സഹമന്ത്രിക്ക് തുല്യ പദവി നൽകിയതോടെ ഇൗ വർഷാവസാനം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അതാത് സമുദായങ്ങളിൽ നിന്ന് ലഭിക്കുന്ന വോട്ടുകളിലാണ് ബി.ജെ.പി കണ്ണുനട്ടിരിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ഏപ്രില്‍ മൂന്നിന് ഉത്തരവ് പ്രാബല്യത്തില്‍ വന്നു. സഹമന്ത്രിമാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. പദവി ലഭിച്ചവരില്‍ കംപ്യൂട്ടര്‍ ബാബ നര്‍മ്മദാ തീര സംരക്ഷണവുമായി ബന്ധപ്പെട്ട അഴിമതി തുറന്നു കാണിക്കാൻ നർമദാ േഗാതല രഥ് യാത്ര റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മതനേതാക്കളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് അവരുെട നദീ സംരക്ഷണ പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനായാെണന്ന് സംസ്ഥാന ബി.ജെ.പി വക്താവ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.