ഹിമാചലിൽ ഗവർണറെ തടഞ്ഞ കോൺഗ്രസ് എം.എൽ.എമാർക്ക് സസ്പെൻഷൻ
text_fieldsഷിംല: ഹിമാചൽ പ്രദേശ് ഗവർണർ ബന്താരു ദത്താത്രേയയെ ചില കോൺഗ്രസ് എം.എൽ.എമാർ നിയമസഭ മന്ദിരത്തിനകത്ത് കൈയേറ്റം ചെയ്തതായി പരാതി.
തുടർന്ന് അഞ്ച് എം.എൽ.എമാരെ ബജറ്റ് സമ്മേളനത്തിെൻറ ശേഷിക്കുന്ന കാലത്തേക്ക് സസ്പെൻഡ് ചെയ്തു.
പാർലമെൻററി കാര്യ മന്ത്രി സുരേഷ് ഭരദ്വാജിെൻറ പ്രമേയത്തെ തുടർന്നാണ് പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉൾപ്പെടെയുള്ള എം.എൽ.എമാരെ സസ്പെൻഡ് ചെയ്തതെന്ന് സ്പീക്കർ വിപിൻ പർമാർ അറിയിച്ചു.
സമ്മേളനത്തിെൻറ ആദ്യദിനത്തിൽ സഭയിൽ സംസാരിച്ചശേഷം മുഖ്യമന്ത്രി ജയ്റാം താക്കൂറിനും മറ്റുമൊപ്പം മടങ്ങവെ പ്രതിപക്ഷം ഗവർണറെ തടയുകയായിരുന്നു.
ഇത് ചട്ടവിരുദ്ധമാണെന്നാണ് സ്പീക്കർ പറയുന്നത്. അഗ്നിഹോത്രിക്ക് പുറമെ, ഹർഷ് വർധൻ ചൗഹാൻ, സുന്ദർ സിങ് താക്കൂർ, സത്പൽ റെയ്സാദ, വിനയ് കുമാർ എന്നിവർക്കാണ് സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.