സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് റാംപിൽ ചുവടുവെച്ച് പൊലീസുകാർ; ഒടുവിൽ കൂട്ട സ്ഥലംമാറ്റം
text_fieldsമയിലാടുതുറൈ, തമിഴ്‌നാട്: സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതിന് സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. സൗന്ദര്യമത്സരത്തിൽ ഉദ്യോഗസ്ഥർ റാംപിൽ നടന്നതിന് പിന്നാലെയാണ് നാഗപട്ടണം പൊലീസ് സൂപ്രണ്ടിന്റെ സ്ഥലംമാറ്റ ഉത്തരവ്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഞായറാഴ്ച മയിലാടുംതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ ഒരു സ്വകാര്യ സംഘടന നടത്തിയ സൗന്ദര്യമത്സരത്തിൽ നടി യാഷിക ആനന്ദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുകയും മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അതിനിടെ, ഇത് സംബന്ധിച്ച വാർത്ത അടുത്ത ദിവസം മാധ്യമങ്ങളിൽ വൈറലായി.
നിലവിൽ സെമ്പനാർകോവിൽ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സ്പെഷൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ, പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല, ശിവനേശൻ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഇവരെ സ്ഥലം മാറ്റാൻ നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് ജവഗർ ഉത്തരവിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.