അഞ്ച് ദിവസം പ്രായമായ കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്തു; പുതുജീവൻ ലഭിച്ചത് മൂന്ന് കുഞ്ഞുങ്ങൾക്ക്
text_fieldsസൂറത്: മസ്തിഷ്ക മരണം സംഭവിച്ച അഞ്ച് ദിവസം പ്രായമായ കുഞ്ഞിന്‍റെ അവയവങ്ങളിൽ നിന്നും പുതുജീവൻ ലഭിച്ചത് മൂന്ന് കുട്ടികൾക്ക്. കുഞ്ഞിന്‍റെ കിഡ്നി, കരൾ, കോർണിയ തുടങ്ങിയവയാണ് ദാനം ചെയ്തത്.
ഒക്ടോബർ 13 ന് സൂറതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം. എന്നാൽ അനക്കമില്ലാതായതോടെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതിയിൽ പുരഗോതിയില്ലാതിരുന്നതോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹാർഷ സംഘനി - ചേതന ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യുന്നത് സംബന്ധിച്ച് കുടുംബവുമായി ചർച്ച നടത്തിയിരുന്നുവെന്നും ഇരുവരും അനുവദിക്കുകയായിരുന്നുവെന്നും അവയവദാന ഫൗണ്ടേഷനായ എൻ.ജി.ഒയുടെ മാനേജിങ് ഡയറക്ടർ വിപുൽ തലവ്യ പറഞ്ഞു. അനുമതി ലഭിച്ചതിന് പിന്നാലെ പി.പി സാവനി ആശുപത്രിയിലെ ഡോക്ടർമാർ ചേർന്ന് അവയവങ്ങൾ ശേഖരിച്ച ശേഷം വിവിധആശുപത്രികളിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയുടെ കോർണിയകൾ സൂറതിലെ നേതൃ ബാങ്കിന് കൈമാറി. വൃക്കകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി ഡിസീസ് ആൻഡ് റിസർച്ച് സെന്‍ററിലേക്കും, കരൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസലിക്കും മാറ്റി.
ഒമ്പത് മാസം പ്രായമായ കുട്ടിക്കാണ് കരൾ നൽകിയത്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികൾക്ക് കിഡ്നിയും മാറ്റിവെച്ചിരുന്നു. എല്ലാ ശാസ്ത്രക്രിയകളും വിജയിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.