Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശക്തമായ കാറ്റിൽ...

ശക്തമായ കാറ്റിൽ ​അ​ഭ​യം തേ​ടി; പര​സ്യ ബോ​ർ​ഡ് മറിഞ്ഞു വീണ് അ​ഞ്ചു​പേ​ർ മരിച്ചു

text_fields
bookmark_border
pune hoarding board
cancel

മും​ബൈ: ശ​ക്​​ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന്​ പ​ര​സ്യ ബോ​ർ​ഡ്​ മ​റി​ഞ്ഞു​വീ​ണ്​ നാ​ല്​ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മും​ബൈ-​പു​ണെ ദേ​ശീ​യ ഹൈ​വേ​യി​ൽ റാ​വെ​ത്​ കി​വാ​ലെ​യി​ലാ​ണ്​ സം​ഭ​വം.

ഇ​രു​മ്പു​തൂ​ണി​ൽ നാ​ട്ടി​യ പ​ര​സ്യ ബോ​ർ​ഡാ​ണ്​ ത​ക​ർ​ന്നു​​വീ​ണ​ത്. ക​ന​ത്ത കാ​റ്റി​നെ തു​ട​ർ​ന്ന്​ പ​ര​സ്യ ബോ​ർ​ഡി​ന​ടി​യി​ൽ അ​ഭ​യം തേ​ടി​യ​വ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പു​ണെ മു​ഹ​മ്മ​ദ്​​വാ​ഡി​യി​ൽ കൂ​റ്റ​ൻ പ​ര​സ്യ ബോ​ർ​ഡ്​ ത​ക​ർ​ന്നു​വീ​ണി​രു​ന്നു. ഞാ​യ​റാ​ഴ്ച നി​ര​ത്ത്​ വി​ജ​ന​മാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hoarding board
News Summary - 5 died After Hoarding Collapses Due To Strong Winds
Next Story