കനത്ത മഴ തുടുന്നു; മുംബൈയിൽ അഞ്ചു മരണം
text_fieldsമുംബൈ: കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുംബൈയിൽ അഞ്ചു പേർ മരിച്ചു. മുംബൈയിൽ വെള്ളപ്പൊക്കത്തിൽ വീട് ഇടിഞ്ഞു വീണ് രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേരും താനെയിൽ ഒരു സ്ത്രീയും പെൺകുട്ടിയുമാണ് മരിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അവശ്യ സർവീസ് സേനാ വിഭാഗങ്ങളല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര സർക്കാർ നിദേശം നൽകി.
സ്കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്. സാധാരണ പെയ്യുന്ന മഴയേക്കാൾ 29 ഇരട്ടി കൂടുതലാണ് ഇത്തവണ എന്ന് അധികൃതർ അറിയിച്ചു. 300mm മഴയാണ് മുംബൈയിൽ പെയ്തത്. 2005നു ശേഷം ഉണ്ടായ ഏറ്റവും ശക്തമായ മഴയാണിത്.
നഗരത്തിെൻറ പ്രധാനഭാഗങ്ങളിലെല്ലാം വെളളം കയറിയിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ സമയംവൈകി. അടിയന്തര സഹായത്തിന് െപാലീസ് ഹെൽപ് ലൈൻ നമ്പറായ 100ലേക്ക് വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.
സിയോൺ, ദാദർ, മുംബൈ സെൻട്രൽ, കുർള, അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. ഇൗ പ്രദേശങ്ങളിൽ ഗതാഗതവും താറുമാറായി. ദേശീയ ദുരന്ത നിവാരണസേനയും നാവികസേനാ അധികൃതരും പൂർണ സജ്ജരാണ്. ഗുജറാത്ത്, കൊങ്കൺ, ഗോവ, മധ്യപ്രദേശ്, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിലും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഗുജറാത്തിൽ രണ്ടു ദിവസത്തിനുള്ളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.