സൈനികരെ കണ്ടെത്താനുള്ള ശ്രമത്തിന് കാലാവസ്ഥ തിരിച്ചടി
text_fieldsഷിംല: ഹിമാചൽപ്രദേശിലെ കിന്നാവുർ ജില്ലയിൽ ഹിമപാതത്തിൽപെട്ട സൈനികരെ കണ്ടെടുക്ക ാനുള്ള ശ്രമത്തിന് തിരിച്ചടിയായി വീണ്ടും ഹിമപാതവും മഴയും. അന്തരീക്ഷം തെളിയാൻ കാത്തിരിക്കുകയാണ് സൈന്യം. എങ്കിൽ മാത്രമേ രക്ഷാപ്രവർത്തനം തുടരാനാകൂ. പ്രദേശത്ത് മഴയുമുണ്ട്.
സൈന്യത്തിെൻറ 7 ജെ.എ.കെ റൈഫിൾസിലെ ആറു ജവാന്മാരാണ് ബുധനാഴ്ച കാലത്ത് 11ഒാടെ ഷിപ്കി ലാ മേഖലയിൽ ഹിമപാതത്തിൽപെട്ടത്. ഇവർ രക്ഷപ്പെടാനിടയില്ലെന്നാണ് റിപ്പോർട്ട്. ഒരാളെ കണ്ടെത്തിയെങ്കിലും മരണത്തിന് കീഴടങ്ങി. മറ്റുള്ളവരെക്കുറിച്ച് ഒരു വിവരവുമില്ല. ബെലങ്കീൻ, രജനീഷ് കുമാർ, മുഹമ്മദ് ഇഷാൻ, റാംബരൻ, ടെലിടെക് ചന്ദ് എന്നിവരെയാണ് കാണാതായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.