അഞ്ചുകിലോ എൽ.പി.ജി സിലിണ്ടർ ഇനി 'ഛോട്ടു'
text_fieldsകൊച്ചി: അഞ്ചുകിലോ ഫ്രീ ട്രേഡ് എല്‍.പി.ജി സിലിണ്ടറിന് ഇന്ത്യന്‍ ഓയില്‍ കോർപറേഷൻ 'ഛോട്ടു' എന്ന് പേരിട്ടു. ഐ.ഒ.സി ചെയര്മാന് എസ്.എം. വൈദ്യയാണ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഗുര്‍മിത് സിങ്ങിെൻറ സാന്നിധ്യത്തില്‍ പുതിയ പേരിട്ടത്.
ഈ സിലിണ്ടര്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്. ഇന്ത്യന്‍ ഓയില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശ്യാം ബോഹ്റ പ്രഥമ സിലിണ്ടര്‍ വിതരണം ചെയ്തു.
മേൽവിലാസ രേഖകളില്ലാത്ത അന്തർസംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇത് ഏറെ ഗുണകരമാവുക. ഇന്ഡേയിെൻറ മിനി പതിപ്പാണ് ഛോട്ടു. തിരിച്ചറിയൽ കാർഡിെൻറ ഒരു കോപ്പി കാണിച്ചാല്‍ ഛോട്ടു സ്വന്തമാക്കാം. കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമാണ്.
ഛോട്ടു ഏറ്റവും സൗകര്യപ്രദമായ പാചകവാതക സിലിണ്ടറാണെന്ന് എസ്.എം. വൈദ്യ പറഞ്ഞു.
രാജ്യത്തെ 695 ജില്ലകളില്‍ ഇത് ലഭ്യമാണെന്ന് ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഗുര്‍മീത് സിങ് പറഞ്ഞു. പ്ലാൻറുകളില്‍ ബോട്ട്ലിങ് ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.