Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാട...

ഒാട വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച്​ അഞ്ച്​ മരണം

text_fields
bookmark_border
drainage
cancel

ന്യൂഡൽഹി: ഓട വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച് ഡൽഹിയിൽ അഞ്ചുപേര്‍ മരിച്ചു. ഒരാൾക്ക്​ ഗുരുതര പരിക്കേറ്റു. പടിഞ്ഞാറൻ ഡൽഹിയിലെ മോട്ടി നഗറിൽ സ്ഥിതി ചെയ്യുന്ന ഡി.എൽ.എഫ് ഫ്ലാറ്റിന് സമീപത്തെ ഓട വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്​. മരിച്ച അഞ്ച് പേരും 18 വയസിനും 30 വയസിനും ഇടയിലുള്ളവരാണ്.

ഞായറാഴ്​ചയാണ്​​ സംഭവമുണ്ടായത്​. വൃത്തിയാക്കു​േമ്പാൾ ധരിക്കേണ്ടുന്ന സുരക്ഷാ സംവിധാനങ്ങൾ ഇവർ ഉപയോഗിച്ചിരുന്നില്ലെന്നും വ്യക്​തമായിട്ടുണ്ട്​. രണ്ട് പേര്‍ സംഭവ സ്ഥലത്തും മൂന്ന് പേര്‍ ദില്ലിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിൽ വെച്ചുമാണ്​ മരണത്തിന്​ കീഴടങ്ങിയത്​. അതേസമയം, ഒാട വൃത്തിയാക്കൽ തങ്ങളുടെ ജോലിയുടെ ഭാഗമായിരുന്നില്ലെന്നും ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന ഭീഷണിയെ തുടർന്നാണ്​ അത്​ ഏറ്റെടുത്ത്​ ചെയ്യാൻ തുനിഞ്ഞതെന്നും മറ്റ്​ തൊഴിലാളികൾ ആരോപിച്ചു.

മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് അപകടം നടന്ന വാര്‍ഡ് 99 ലെ കൗണ്‍സിലര്‍ സുനിത മിശ്ര ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:septic tank accidentNew Delhimalayalam newsdeath in drainage
News Summary - 5 killed while cleaning septic tank in Delhi-india news
Next Story