അഞ്ച് മാവോവാദികളെ പൊലീസ് ഏറ്റുമുട്ടലിൽ കൊന്നു; കൊല്ലപ്പെട്ടവരിൽ 25 ലക്ഷം പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടയാളും
text_fieldsറാഞ്ചി: അഞ്ചു മാവോവാദികളെ ഝാർഖണ്ഡ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. തലക്ക് സർക്കാർ 25ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഝാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം.
‘നക്സൽ വിഭാഗത്തിലെ അഞ്ച് ഉന്നതരെ ഏറ്റമുട്ടലിൽ കൊപ്പെടുത്തി. പരിഷ്‍കരിച്ച ചില ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഓപ്പറേഷൻ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. -ഝാർഖണ്ഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ സഞ്ജയ് ലക്തർ പറഞ്ഞു.
ഛത്ര- പലമു അതിർത്തിയിലെ ഉൾവനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ ഗൂതം പസ്വാൻ എന്നയാളുടെ തലക്ക് സർക്കാർ നേരത്തെ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾ നക്സലുകളുടെ സ്പെഷ്യൽ ഏരിയ കമ്മിറ്റി അംഗമാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.