Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രമന്ത്രിയടക്കം...

കേന്ദ്രമന്ത്രിയടക്കം അഞ്ച്​ പേർ എം.പിമാരായത്​ വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന്​ ജിതൻ റാം മാഞ്ചി

text_fields
bookmark_border
Jitan Ram Manjhi
cancel
camera_alt

ജിതൻ റാം മാഞ്ചി

ന്യൂഡൽഹി: കേന്ദ്രമന്ത്രിയടക്കം അഞ്ച്​ പേർ ലോക്​സഭയിൽ എം.പിമാരായത് വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റുണ്ടാക്കിയാ​യെന്ന്​​ ബീഹാർ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ജിതൻ റാം മാഞ്ചി.പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ്​ സമർപ്പിച്ചാണ്​ അവർ മത്സരിച്ചതെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ത​െൻറ പാർട്ടിയായ ഹിന്ദുസ്​താനി അവാം മോർച്ച (സെക്യുലർ) ദേശീയ നിർവാഹക സമിതിക്ക​ുശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു മാഞ്ചി.

ബി.ജെ.പി എംപിമാരായ കേന്ദ്രമന്ത്രി എസ്​.പി. സിങ്​ ബാഘേൽ, ജയ്​സിദ്ധേശ്വർ ശിവാചാര്യ മഹാസ്വാമിജി, കോൺഗ്രസ്​ എം.പി മുഹമ്മദ്​ സിദ്ദീഖ്​, തൃണമൂൽ കോൺഗ്രസ്​ എം.പി അപരൂപ പൊഡ്​ഢാർ, സ്വതന്ത്ര എം.പി നവ്​നീത്​ രവി റാണ എന്നിവരാണ്​ വ്യാജ സർട്ടിഫിക്കറ്റ്​ ഹാജരാക്കി മൽസരിച്ചതെന്ന്​ മാഞ്ചി ആരോപിച്ചു.

എന്നാൽ എം.പിമാർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം ഉത്തർപ്രദേശിൽ എസ്​.പി. സിങ്​ ബാഘേൽ പട്ടികജാതിയിൽപ്പെടുന്നയാളാണെന്ന്​ അദ്ദേഹത്തി​െൻറ ​പ്രതിനിധി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lok sabhaSC certificateJitan Manjhi
News Summary - 5 MPs elected to Lok Sabha on ‘forged’ SC certificate - Jitan Manjhi alleges
Next Story