അഞ്ച് പേരിൽ കൂടി ജനിതക മാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ അഞ്ച് േപരിൽ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 25 ആയി ഉയർന്നു. യു.പിയിലാണ് രാജ്യത്ത് ആദ്യമായി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. യു.കെയിൽ നിന്നും യുറോപ്യൻ യൂണിയനിൽ നിന്നും എത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
യു.കെയിൽ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ അതിവേഗം പടരുന്നതാണ്. മുമ്പുണ്ടായിരുന്ന വൈറസിനേക്കാൾ 70 ശതമാനം അധിക വേഗത്തിൽ ഈ വൈറസ് പടരുമെന്നാണ് റിപ്പോർട്ടുകൾ. വൈറസ് യു.കെയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനുവരി ഏഴ് വരെ അവിടെ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
അതേസമയം, ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉടനെത്തുമെന്നാണ് റിപ്പോർട്ട്. വാക്സിന് അംഗീകാരം നൽകുന്നതിനായി വിദഗ്ധ സമിതി ജനുവരി ഒന്നിന് വീണ്ടും യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.