കശ്മീരിൽ തീവ്രവാദികൾ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെ വധിച്ചു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ ചൊവ്വാഴ്ച തീവ്രവാദികളുടെ ആക്രമണത് തിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ് റയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്.
യൂറോപ്യൻ യൂനിയൻ പാർലമെൻറ് അംഗങ്ങൾ കശ്മീർ സന്ദർശിച്ച ദിനത്തിലാണ് ആക്രമണം. പ്രത്യേക പദവി റദ്ദാക്കിയ ശേഷം കശ്മീരികളല്ലാത്ത ട്രക്ക് ഡ്രൈവർമാർ, തൊഴിലാളികൾ എന്നിവരെയാണ് തീവ്രവാദികൾ കാര്യമായി ലക്ഷ്യമിടുന്നത്.
തിങ്കളാഴ്ച അനന്ത്നാഗിൽ ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. ഇയാൾ ഉദ്ധംപുർ സ്വദേശിയാണ്. ആഗസ്റ്റ് അഞ്ചിന് ശേഷം ജമ്മു-കശ്മീരിൽ കൊലെചയ്യപ്പെടുന്ന നാലാമത്തെ ഡ്രൈവറാണ് ഇയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.