തമിഴ്നാട്ടിൽ മത്സരിക്കാൻ ഒന്നല്ല, മുൻ മുഖ്യമന്ത്രിയുൾപ്പെടെ അഞ്ച് ഒ. പനീർസെൽവന്മാർ
text_fieldsചെന്നൈ: തമിഴ്നാട് രാമനാഥ പുരം ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഒന്നല്ല, അഞ്ച് ഒ. പനീർ സെൽവന്മാർ. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെ പേരും ഇനീഷ്യലുമുൾപ്പെടെ സാമ്യമുള്ള നാല് പേരാണുള്ളത്. ഒച്ചപ്പൻ പന്നീർസെൽവം, ഒയ്യ തേവർ പനീർസെൽവം, ഒച്ച തേവർ പനീർസെൽവം, ഒയ്യാരം പനീർസെൽവം എന്നതാണ് മുഖ്യമന്ത്രിയുടെ അപരന്മാർ.
ഒയ്യാരം പനീർശെൽവം രാമനാഥപുരം ജില്ലക്കാരനാണ്, മറ്റ് മൂന്ന് വ്യക്തികൾ തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ നിന്നുള്ളവരാണ്. അഞ്ചുപേരും സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ്. മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എ.ഐ.ഡി.എം.കെ നേതാവുമായ ഒ. പനീർസെൽവം സ്വതന്ത്രസ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ മാർച്ച് 26നാണ് മറ്റ് പനീർസെൽവന്മാരും മത്സരരംഗത്തെത്തിയത്.
ബക്കറ്റ്, ചക്ക, മുന്തിരി തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി മുൻ മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്. ഇവയെല്ലാം സൗജന്യ ചിഹ്നങ്ങളാണ്. ഒച്ച തേവർ പനീർസെൽവവും ഇതേ ചിഹ്നങ്ങൾ തന്നെയാണ് തെരഞ്ഞെടുത്തത്. അതേസമയം മുൻ മുഖ്യമന്ത്രി നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ നാല് പേർ ഒരേ പേരോടെ സ്വതന്ത്രസ്ഥാനാർഥികളായി എത്തിയതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് മുൻ മുഖ്യമന്ത്രിയുടെ പിന്തുണക്കാരുടെ ആരോപണം.
ഏപ്രിൽ 19നായിരിക്കും തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.