ദേശവിരുദ്ധ പ്രവർത്തനം: പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേരെ പിരിച്ചുവിട്ടു
text_fieldsകശ്മീർ: ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനും ബാങ്ക് മാനേജറും ഉൾപ്പെടെ നാല് സർക്കാർ ജീവനക്കാരെ ജമ്മുകശ്മീർ ഭരണകൂടം സർവീസിൽ നിന്ന് പിരിച്ചുവിട്ടു. രാജ്യസുരക്ഷാ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കേന്ദ്രത്തിന്‍റെയോ സംസ്ഥാനത്തിന്റെയോ കീഴിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ പിരിച്ചുവിടാൻ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 311 സർക്കാറിന് അധികാരം നൽകുന്നുണ്ട്. ഇങ്ങനെയാണ് അഞ്ച് ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവിട്ടതെന്ന് സർക്കാർ വക്താവ് പറഞ്ഞു.
കോൺസ്റ്റബിൾ തൻവീർ സലീം ദാർ, ബാങ്ക് മാനേജർ അഫാഖ് അഹമ്മദ് വാനി, സയ്യിദ് ഇഫ്തിഖർ അന്ദ്രാബി, ഇർഷാദ് അഹമ്മദ് ഖാൻ, അബ്ദുൽ മോമിൻ പീർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.