Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ നുഴഞ്ഞുകയറാൻ...

കശ്​മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
കശ്​മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു തീവ്രവാദികളെ വധിച്ചു
cancel

 

ശ്രീനഗർ: ജമ്മു-കശ്​മീരിലെ മാച്ചിൽ സെക്​ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു തീവ്രവാദികളെ സുരക്ഷാ ​സേന വെടിവെച്ചുകൊന്നു. പാക്​ അധീന കശ്​മീരിൽനിന്ന്​ നിയന്ത്രണ രേഖ വഴി വടക്കൻ കശ്​മീരിലെ കുപ്​വാരയിലേക്ക്​ കടക്കാൻ ശ്രമിച്ചവരെയാണ്​ വെടിവെപ്പിനൊടുവിൽ വധിച്ചത്​. ഇവരിൽനിന്ന്​ ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്​. 

കൊല്ലപ്പെട്ടവരെക്കുറിച്ച കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരുകയാണെന്നും പ്രദേശത്ത്​ സൈനിക നീക്കം തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയ വക്​താവ്​ കേണൽ രാജേഷ്​ കാലിയ പറഞ്ഞു. നുഴഞ്ഞുകയറാൻ ശ്രമിച്ച 38 തീവ്രവാദികളെ​ ഇൗ വർഷം സൈന്യം വെടിവെച്ചുകൊന്നിട്ടുണ്ട്​. അതിനിടെ, ഉറി സെക്​ടറിൽ പാക്​ സൈന്യം വെടിനിർത്തൽ ലംഘിച്ച്​ ഇന്ത്യൻ സുരക്ഷാസേനക്കു നേരെ വെടിവെപ്പുനടത്തിയതായി സൈന്യം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirTerroristsmalayalam newsMachil SectorInfiltration Bid
News Summary - 5 Terrorists Killed In Jammu And Kashmir's Machil Sector, Major Infiltration Bid Foiled
Next Story