ഫ്ലാറ്റിൽ 50 കോടിയോളം, എന്നിട്ടും അർപ്പിത കടക്കാരി!
text_fieldsകൊൽക്കത്ത: സ്കൂൾ നിയമന തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുൻമന്ത്രി പാർഥ ചാറ്റർജിക്കൊപ്പം അറസ്റ്റ് ചെയ്ത ബംഗാളി യുവനടിയും മോഡലുമായ അർപിത മുഖർജിയെ പരിഹസിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അരുൺ ബോത്രയുടെ ട്വീറ്റ് വൈറലായി. ''കോടികൾ ഫ്ലാറ്റിലുണ്ടായിട്ടും 11,809 രൂപയുടെ കടക്കാരിയായിരുന്നു അർപിത. നിങ്ങൾ എന്തുതന്നെ പറഞ്ഞാലും, അർപ്പിതാജി വിശ്വസ്തതയുടെ ഉദാഹരണമാണ്'' –ഒഡിഷ എ.ഡി.ജി.പി കൂടിയായ (സി.ഐ.ഡി) അരുൺ ബോത്ര ട്വീറ്റ് ചെയ്‌തു.
कुछ भी कहो पर अर्पिता जी ने वफादारी की मिसाल कायम की है।
— Arun Bothra 🇮🇳 (@arunbothra) July 28, 2022
खुद के ऊपर सोसाइटी के 11,809 रुपये बाकी थे, दरवाजे पर नोटिस लग गया पर दूसरे के पैसे को पूरा संभाल कर रखा। pic.twitter.com/BzJWCR0bjL
അർപ്പിതയുടെ നാല് ഫ്ലാറ്റുകളിലായി നടത്തിയ റെയ്‍ഡിൽ 50 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഫ്ലാറ്റ് അറ്റകുറ്റപ്പണിക്ക് പണം നൽകാതെ കുടിശ്ശിക വരുത്തിയവരുടെ കൂട്ടത്തിൽ അർപ്പിതയും ഉണ്ടായിരുന്നു. ഹൗസിങ് സൊസൈറ്റി പുറത്തിറക്കിയ നോട്ടിസിലാണ് 11,809 രൂപ നൽകാനുള്ള നടിയും ഇടം പിടിച്ചിരുന്നത്. ഇത് പരാമർശിച്ചാണ് അരുൺ ബോത്രയുടെ പരിഹാസം.
തന്റെ ഫ്ലാറ്റുകളിൽനിന്ന് ഇ.ഡി കണ്ടെടുത്ത പണം മുഴുവൻ പാർഥ ചാറ്റർജിയുടേതാണെന്നായിരുന്നു അർപ്പിതയുടെ മൊഴി. പണം സൂക്ഷിക്കാനുള്ള ഇടമായി തന്റെ ഫ്ലാറ്റുകൾ ഉപയോഗിക്കുകയായിരുന്നു. പാർഥയുടെ ആളുകൾ ഇടക്കിടെ ഫ്ലാറ്റിൽ വരാറുണ്ടായിരുന്നെങ്കിലും പണം സൂക്ഷിച്ച മുറികളിൽ തനിക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നായിരുന്നു അർപ്പിത പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.