Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right50 ലക്ഷം തൊഴിൽ അവസരം;...

50 ലക്ഷം തൊഴിൽ അവസരം; രാജസ്ഥാനിൽ ബി.ജെ.പിയുടെ പ്രകടന പത്രിക

text_fields
bookmark_border
50 ലക്ഷം തൊഴിൽ അവസരം; രാജസ്ഥാനിൽ ബി.ജെ.പിയുടെ പ്രകടന പത്രിക
cancel

ജയ്​പൂർ: തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ജനങ്ങൾക്ക്​ മോഹനവാഗ്​ദാനങ്ങൾ നൽകി ബി.ജെ.പിയുടെ പ്രകടനപത്രിക. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയും മുഖ്യമന്ത്രി വസുന്ധര രാജെയും മുതിർന്ന ബി.ജെ.പി നേതാക്കളും ചേർന്നാണ്​ പ്രകടനപത്രിക പുറത്തിറക്കിയത്​. 2013 നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞ 655 വാഗ്​ദാനങ്ങളിൽ 630 എണ്ണവും സർക്കാർ നിറ​വേറ്റി. 2018 ലും അത്​ ആവർത്തിക്കുമെന്ന്​ വസുന്ധര രാജെ പറഞ്ഞു.

അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ അഞ്ചു ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കുമെന്ന്​ മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു. ഒരോ വർഷവും പൊതുമേഖലയിൽ 30,000 തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കുമെന്നും പത്രികയിൽ പറയുന്നു.

തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർക്ക്​ തൊഴില്ലില്ലായ്​മ വേതനം നൽകും. ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടും തൊഴിൽ ലഭിക്കാത്ത 21 വയസ്​ പൂർത്തിയാക്കിയ ചെറുപ്പക്കാർക്ക്​ 5000 രൂപ മാസം വേതനം നൽകും.

വിദ്യാഭ്യാസത്തി​​​െൻറ കാര്യത്തിൽ രാജ്യത്ത്​ 27ാം സ്ഥാനത്തായിരുന്ന രാജസ്ഥാൻ ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക്​ കുതിച്ചിരിക്കുകയാണ്​. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക്​ സംസ്ഥാനത്തിന്​ പുറത്തുപോകേണ്ട അവസ്ഥയില്ല. പെൺകുട്ടികൾക്ക്​ സൗജന്യ വിദ്യാഭ്യാസം, വിദ്യാർഥികൾക്ക്​ ഉച്ചഭക്ഷണം, ആരോഗ്യ പരിശോധന, ലാപ്​ടോപ്പുകൾ എന്നിവ ഉറപ്പു വരുത്തും. സ്​കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കു​േമ്പാൾ വിദ്യാർഥിയുടെ അക്കൗണ്ടിലേക്ക്​ 50,000 രൂപ നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

സ്​ത്രീകളുടെ സുരക്ഷക്കായി പ്രത്യേക നിയമം കൊണ്ടുവരും. 12 വയസിനു താഴെയുള്ള കുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തവർക്ക്​ വധശിക്ഷ നൽകു​ന്ന ഒാർഡിനൻസ്​ രാജസ്ഥാൻ സർക്കാർ പുറത്തിറക്കിയിരുന്നു. സ്​ത്രീകൾക്ക്​ സാമ്പത്തിക സഹായവും സർക്കാർ ഉറപ്പു വരുത്തും.
കർഷകർക്ക്​ ഇൻഷുറൻസ്​, വിളകൾക്ക്​ താങ്ങുവില എന്നിവ പ്രഖ്യാപിക്കും. ചെറുകിട- ഇടത്തരം കർഷകർക്ക്​ വൈദ്യുതി സബ്​സിഡിയും ​വായ്​പകളും നൽകും. 50,000 രൂപവരെയുള്ള കാർഷിക വായ്​പകൾ എഴുതിതള്ളുമെന്നും ബി.ജെ.പി വാഗ്​ദാനം ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobsVasundhara RajeRajasthan PollsBJPBJP
News Summary - 50 Lakh Jobs In 5 Years, BJP Promises Ahead Of Rajasthan Polls- India news
Next Story