മഹാരാഷ്ട്രയിൽ വാഹനാപകടങ്ങളിൽ കൂടുതൽ ആളുകൾ മരിക്കുന്നത് അർധരാത്രിക്കു ശേഷം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്നത് അർധ രാത്രിക്കു ശേഷമെന്ന് പഠനം. സംസ്ഥാനത്തെ ആകെ വാഹനാപകമരണങ്ങളിൽ 50 ശതമാനവും രാത്രി 12 മണിക്കും രാവിലെ ആറിനുമിടയിലാണെന്നാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഈ സമയത്ത് റോഡുകളിൽ ഗതാഗതം കുറവായിരിക്കും. എന്നിട്ടുപോലും ഇത്രയധികം അപകടങ്ങളുണ്ടാകുന്നത് ഗൗരവമായി കാണേണ്ടിയിരിക്കുന്നു എന്നാണ് അധികൃതർ വിലയിരുത്തുന്നത്. അമിത വേഗവും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് മൂലവുമാണ് അപകടങ്ങൾ വർധിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം.
രാത്രികാലങ്ങളിൽ വാഹനാപകടങ്ങൾ കൂടുന്നുണ്ടെന്ന് കണ്ടാൽ ഹൈവേകളിലെ തെരുവുവിളക്കുകൾ കത്തുന്നുണ്ടോ എന്ന് പരിശോധിക്കണം. കൂടുതൽ തെരുവ് വിളക്കുകളും പ്രവർത്തനരഹിതമാണ്.''-സിറ്റിസൺ ട്രാൻസ്പോർട്ട് കമ്മിറ്റിയിലെ ജിതേന്ദ്ര ഗുപ്ത പറയുന്നു. അപകട മേഖലകൾ രേഖപ്പെടുത്തിയ ഡിവൈഡറുകളിലെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.
ഏറ്റവും കൂടുതൽ അപകടങ്ങളും സംഭവിച്ചിരിക്കുന്നത് ഗ്രാമീണ മേഖലകളിലാണ്. മഹാരാഷ്ട്രയിൽ വാഹനാപകടങ്ങളിൽ പെട്ട് മരിക്കുന്നതിൽ 80 ശതമാനവും കാൽനടയാത്രക്കാരും ഇരു ചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.