ഇപ്പോഴും മാസ്ക് ധരിക്കുന്നത് 50 ശതമാനം പേർ മാത്രം; കൃത്യമായി ധരിക്കുന്നത് 100ൽ ഏഴുപേരും
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുേമ്പാഴും 50 ശതമാനം പേർ മാസ്ക് ധരിക്കുന്നില്ലെന്ന് പഠനം. 50 ശതമാനം പേർ മാത്രമാണ് മാസ്ക് ധരിക്കുന്നതെങ്കിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നത് അതിൽ 14 ശതമാനം മാത്രമാണെന്നും പഠനത്തിൽ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട പഠനത്തിെൻറ കണ്ടെത്തലുകൾ ആരോഗ്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.
100 പേരിൽ ഏഴുപേർ മാത്രമാണ് ശരിയായ രീതിയിൽ കൃത്യമായി മാക്സ് ധരിക്കുന്നത്. മറ്റുള്ളവർ താടിയും വായും മറച്ചുമാത്രമേ മാസ്ക് ധരിക്കാറുള്ളൂ. കോവിഡ് 19നെ തടയാനുള്ള പ്രാഥമികമായ മാർഗ നിർദേശങ്ങൾ പോലും ഭൂരിഭാഗം പേരും ലംഘിക്കുകയാണെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2000 പേരിൽ 25 ദിവസം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ. രോഗവ്യാപനം തടയാൻ ജനങ്ങൾ കൃത്യമായി കോവിഡ് മാനദണ്ഡം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു.
ഒരാൾ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ, അവർക്ക് ഒരു മാസത്തിനുള്ളിൽ 406 പേർക്ക് രോഗം പകർന്നുനൽകാനാകും. അതിനാൽ തന്നെ കോവിഡ് പ്രതിസന്ധി കാലത്ത് ഏറ്റവും പ്രധാനം ഇൗ സാമൂഹിക വാക്സിനാണെന്നും ജോയിൻറ് സെക്രട്ടറി കൂട്ടിച്ചേർത്തു.
കോവിഡ് പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന് കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയതിന് പിന്നാലെയാണ് പരാമർശം. കൊറോണ വൈറസിന് വായു കണികകളിലൂടെ 10 മീറ്റർ വരെ വ്യാപിക്കാൻ കഴിയുമെന്നതിനാൽ അടച്ചിട്ട പ്രദേശങ്ങളിൽ വായുസഞ്ചാരവും സാമൂഹിക അകലവും പാലിക്കണമെന്നായിരുന്നു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.