Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം;...

കോവിഡ്​ വ്യാപനം; മഹാരാഷ്​ട്രയിൽ കൂടുതൽ നിയന്ത്രണങ്ങൾ

text_fields
bookmark_border
Maharashtra
cancel

മുംബൈ: കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്​ട്രയിലും കൂടുതൽ നിയന്ത്രണങ്ങൾ. മാർച്ച്​ 31 വരെ എല്ലാ തിയറ്ററുകളിലും ഓഡിറ്റോറിയത്തിനും ഓഫിസുകളിലും 50 ശതമാനം പേർക്ക്​ മാത്രമേ പ്രവേശനം അനുവദിക്കൂ. മാസ്​ക്​ ധരിക്കുക​യും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്​തില്ലെങ്കിൽ ​േലാക്​ഡൗൺ പ്രഖ്യാപിക്കുമെന്ന്​ മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ മുന്നറിയിപ്പ്​ നൽകി.

കഴിഞ്ഞദിവസം 25,833 കേസുകളാണ്​ മഹാരാഷ്​ട്രയിൽ റി​േപ്പാർട്ട്​ ചെയ്​തത്​. മിക്കയിടങ്ങളിലും കോവിഡ്​ വ്യാപനം രൂക്ഷമാണ്​.

'ആരോഗ്യ, അവശ്യ​ സേവനങ്ങൾളൊഴികെ എല്ലാ സ്വകാര്യ സ്വകാര്യ സ്​ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർക്ക്​ മാത്രമേ അനുമതി നൽകൂ' -മുഖ്യമന്ത്രി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

വ്യവസായിക സ്​ഥാപനങ്ങൾക്കും മറ്റും പകുതി ജീവനക്കാരെ ഉപയോഗിച്ച്​ പ്രവർത്തിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്​ട്രയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ്​ വ്യാപനം രൂക്ഷമാണ്​. ധാരാവിയിൽ അടക്കം കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraCorona Virus​Covid 19
News Summary - 50 Percent Capacity For Maharashtra Private Offices, Theatres Till March 31
Next Story