മധ്യപ്രദേശിൽ ‘50 ശതമാനം കമീഷൻ’ സർക്കാർ -പ്രിയങ്ക
text_fieldsഭോപാൽ: മധ്യപ്രദേശിലെ ബി.ജെ.പി സർക്കാറിനെതിരെ അഴിമതിയാരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 50 ശതമാനം കമീഷൻ നൽകിയതിനുശേഷം മാത്രമേ സർക്കാറിൽനിന്ന് പണം ലഭിക്കുന്നുള്ളൂവെന്നു പരാതിപ്പെട്ട് മധ്യപ്രദേശിൽ നിന്നുള്ള കരാറുകാരുടെ യൂനിയൻ ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതായി പ്രിയങ്ക ഗാന്ധി എക്സിൽ (ട്വിറ്ററിൽ) ആരോപിച്ചു.
കർണാടകയിലെ ബി.ജെ.പി സർക്കാർ 40 ശതമാനം കമീഷൻ വാങ്ങിയിരുന്നു. ഈ റെക്കോഡ് തകർത്താണ് മധ്യപ്രദേശിൽ ബി.ജെ.പി മുന്നേറുന്നത്. കർണാടകയിലെ ജനങ്ങൾ കമീഷൻ സർക്കാറിനെ പുറത്താക്കി. മധ്യപ്രദേശിലെ ജനങ്ങളും 50 ശതമാനം കമീഷൻ സർക്കാറിനെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും അവർ പോസ്റ്റിൽ പറഞ്ഞു.
ആരോപണം നിഷേധിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കോൺഗ്രസ് സമൂഹമാധ്യമങ്ങൾ വഴി നുണ പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞു.തെളിവ് നൽകിയില്ലെങ്കിൽ പ്രിയങ്കക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മുന്നറിയിപ്പ് നൽകി. ബി.ജെ.പി അധ്യക്ഷൻ വി.ഡി. ശർമയും പ്രിയങ്കക്കെതിരെ രംഗത്തെത്തി. കോൺഗ്രസ് നുണകൾ പറഞ്ഞ് അധികാരത്തിലെത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.