അലീഗഢിലെ 50 ശതമാനം മുസ്ലിം സംവരണം പുതിയ ബെഞ്ചിലേക്ക്
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ സ്ഥാപനമെന്ന ന്യായത്താൽ അലീഗഢ് മുസ്ലിം സർവകലാശാലക്ക് കീഴിലുള്ള മെഡിക്കൽ കോളജിൽ 50 ശതമാനം സീറ്റുകൾ മുസ്ലിം വിദ്യാർഥികൾക്ക് 2005ൽ സംവരണം ചെയ്തത് 2006ൽ അലഹാബാദ് ഹൈകോടതി റദ്ദാക്കി. 1967ലെ അസീസ് ബാഷ കേസിലെ വിധി പ്രകാരം അലീഗഢിന് ന്യൂനപക്ഷ പദവി അവകാശപ്പെടാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഈ വിധി. അലീഗഢ് സ്ഥാപിച്ചതും അതിന്റെ ഭരണനിർവഹണം നടത്തുന്നതും ന്യൂനപക്ഷമല്ലെന്നും ഹൈകോടതി അവകാശപ്പെട്ടു. ഇതിനെതിരെ യു.പി.എ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
എന്നാൽ, അസീസ് ബാഷ കേസിലെ വിധി കാണിച്ച് അലീഗഢ് ന്യൂനപക്ഷ പദവിക്ക് അർഹമല്ലെന്നുപറഞ്ഞ് ആ അപ്പീൽ 2016ൽ മോദി സർക്കാർ പിൻവലിച്ചു. അതേസമയം സർവകലാശാല ഓൾഡ് സ്റ്റുഡൻറ്സ് യൂനിയൻ അടക്കം അപ്പീലുമായി മുന്നോട്ടുപോയി. അതോടെ 2019ൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 1981ലേതുപോലെ വിഷയം ഏഴംഗ ബെഞ്ചിന് വിടുകയായിരുന്നു. അതിൽ ഭരണഘടന ബെഞ്ച് വിഷയം തീർപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ 2006ലെ സംവരണ കേസിൽ സുപ്രീംകോടതി സാധാരണ ബെഞ്ച് തീർപ്പ് കൽപിക്കണമെന്നാണ് ഏഴംഗ ബെഞ്ചിന്റെ വിധി. ആ ബെഞ്ച് ഏതെന്ന് പുതിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.