അക്കൗണ്ടുള്ള ബ്രാഞ്ചിൽ നോട്ടു മാറ്റാൻ മഷി പുരട്ടില്ല
text_fieldsന്യൂഡൽഹി: അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കില്‍ എത്തുന്ന ഇടപാടുകാരുടെ വിരലില്‍ വോട്ടുമഷി പുരട്ടാനുള്ള നിർേദശത്തിൽ ഇളവ്. ബാങ്ക് അക്കൗണ്ടുള്ള ശാഖയിൽ നിന്ന് നോട്ടുമാറുന്നതിന് വിരലിൽ മഷി പുരേട്ടണ്ടതില്ലെന്ന പുതിയ നിർേദശം കേന്ദ്രം പുറപ്പെടുവിച്ചു. നോട്ടുമാറാൻ എത്തുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
കഴിഞ്ഞ ദിവസമാണ് നോട്ടു മാറ്റുന്നവരുടെ വലതു കൈ വിരലിൽ മഷി പുരട്ടണമെന്ന നിർദേശം സർക്കാർ പുറപ്പെടുവിച്ചത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഒരാള്‍തന്നെ ഒന്നിലധികം തവണ ബാങ്കില്‍ അസാധു നോട്ട് മാറ്റാന്‍ എത്തുന്നുണ്ടെന്നുള്ള സംശയത്തെ തുടർന്നാണ് വിരലിൽ മഷി പുരട്ടുന്നതെന്നായിരുന്നു വിശദീകരണം.
4,500 രൂപ ബാങ്കില്‍ കൊടുത്ത് മാറ്റുന്ന മുറക്ക് വിരലില്‍ മഷി പുരട്ടിയാല്‍ മറ്റൊരാളുടെ പക്കലുമുള്ള കറന്‍സി നോട്ടുമാറ്റാന്‍ വീണ്ടും ഒരാള്‍ക്ക് ബാങ്കിലത്തൊന്‍ കഴിയില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം തടയുമെന്നാണ് സര്‍ക്കാര്‍ വാദം.
നോട്ടു മാറ്റാന്‍ തിരിച്ചറിയല്‍ രേഖയുടെ വിശദാംശങ്ങളും കൈയൊപ്പുമുള്ള നിശ്ചിത ഫോറം ബാങ്കില്‍ നല്‍കണമെന്ന വ്യവസ്ഥക്കു പുറമെയായിരുന്നു പുതിയ ക്രമീകരണം.
അതേസമയം, 5000രൂപയിലധികമുള്ള ട്രെയിൻ ടിക്കറ്റ് റദ്ദാക്കലിന് പണം തിരികെ ലഭിക്കില്ല. നവംബർ 24വരെയാണ് ഇൗ നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.