500, 1000 നോട്ടുകൾ നവംബർ 24 വരെ ഉപയോഗിക്കാം
text_fieldsന്യൂഡല്‍ഹി: പ്രത്യേകാവശ്യങ്ങള്‍ക്ക് കാലാവധി കഴിഞ്ഞ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയം നവംബർ 14 വരെ എന്നത് 24 ആക്കി നീട്ടി. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച അവലോകനത്തിന് ഞായറാഴ്ച രാത്രി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് തുടങ്ങിയവരും ധനവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 24 വരെ നോട്ടുകള്‍ സ്വീകരിക്കും. പഴയ നോട്ടുകൾ സ്വീകരിക്കാവുന്ന സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സമയപരിധി നീട്ടിയിരിക്കുന്നത്.
പുതിയ 500, 2000 രൂപ നോട്ടുകള്‍ രാജ്യത്തെമ്പാടുമുള്ള എടിഎമ്മുകളില്‍ സജ്ജീകരിക്കാന്‍ പ്രത്യേക കര്‍മസേനയെ നിയമിക്കാനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.