റെയിൽവേ 500 തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ 500 ദീർഘദൂര തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നു. തീവണ്ടികളുടെ യാത്ര സമയത്തിൽ രണ്ട് മണിക്കൂർ വരെ കുറവ് വരുത്താനാണ് നീക്കം. നവംബർ പുറത്തിറങ്ങുന്ന റെയിൽവേ കലണ്ടറിൽ ഇൗ മാറ്റം ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.
നേരത്തെ തീവണ്ടികളുടെ യാത്ര സമയം കുറക്കണമെന്ന നിർദേശം റെയിൽവേ മന്ത്രി പിയുഷ് ഗോയൽ നൽകിയിരുന്നു. യാത്ര സമയം കുറക്കുന്നത് വഴി തീവണ്ടികളുടെ അറ്റകുറ്റപണിക്ക് കൂടുതൽ സമയം ലഭിക്കുമെന്ന മെച്ചവുമുണ്ട്.
തീവണ്ടി കോച്ചുകൾ പരാമവധി ഉപേയാഗിക്കാനും റെയിൽവേ ശ്രമം നടത്തും. 50 തീവണ്ടികൾ സൂപ്പർഫാസ്റ്റാക്കാനും നീക്കമുണ്ട്. തീവണ്ടികൾ സ്റ്റേഷനിൽ നിർത്തുന്ന സമയത്തിൽ കുറവ് വരുത്താനും യാത്രക്കാർ കുറവുള്ള സ്ഥലങ്ങളിൽ നിർത്തുന്നത് ഒഴിവാക്കാനും റെയിൽവേ തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.