വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടുകളിൽ 500 രൂപ നിക്ഷേപിക്കും
text_fieldsമുംബൈ: വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടുകളിൽ കേന്ദ്ര സർക്കാർ വെള്ളിയാഴ്ച മുതൽ 500 രൂപ നിക്ഷേപിക്കുമെന്ന് ഇന്ത്യ ൻ ബാങ്ക്സ് അസോസിയേഷൻ അറിയിച്ചു. രാജ്യം ലോക്ക്ഡൗണിലായതിനെ തുടർന്ന് പാവപ്പെട്ടവർക്ക് പ്രഖ്യാപിച്ച പ്രധാനമന്ത ്രി ഗരീബ് കല്യാൺ യോജന പ്രകാരമാണിത്.
മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക. കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഉടനെത്തന്നെ പണം പിൻവലിക്കാൻ അനുവദിക്കില്ലെന്നും അറിയിപ്പിലുണ്ട്.
അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളിൽനിന്ന് പണം നൽകുക. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കിൽ ഏപ്രിൽ മൂന്നിന് പണമെടുക്കാം. രണ്ടോ മൂന്നോ ആണെങ്കിൽ ഏപ്രിൽ നാലിനാണ് പണം നൽകുക.4 ഉം 5ഉം ആണെങ്കിൽ ഏപ്രിൽ 7, 6ഉം 7ഉം ആണെങ്കിൽ ഏപ്രിൽ 8, 8ഉം 9ഉം ആണെങ്കിൽ ഏപ്രിൽ 9 എന്നിങ്ങനെയാണ് പണം പിൻവലിക്കാനാകുക.
പണം പിൻവലിക്കാനായി കൂട്ടത്തോടെ ഉപഭോക്താക്കൾ ബാങ്കുകളിൽ വരരുതെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ അഭ്യർഥിച്ചിട്ടുണ്ട്. ഏപ്രിൽ ഒമ്പതിന് ശേഷം എന്നുവേണമെങ്കിലും അക്കൗണ്ട് ഉടമകൾക്ക് പണംപിൻവലിക്കാൻ സൗകര്യമുണ്ട്.
റൂപെ കാർഡ് ഉപയോഗിച്ച് അടുത്തുള്ള എ.ടി.എം.വഴിയും പണം പിൻവലിക്കാം. ഏതുബാങ്കിന്റെ എ.ടി.എം ഉപയോഗിച്ചാലും അതിന് ചാർജ് ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.