കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സഹായം; 51 ശതമാനം അപേക്ഷകളും നിരസിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 9300 അപേക്ഷകളിൽ പകുതിയും നിരസിച്ച് കേന്ദ്രസർക്കാർ. പി.എം കെയേഴ്സ് ഫണ്ട് വഴി ലഭിച്ച അപേക്ഷകളുടെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 4500 അപേക്ഷകൾക്കാണ് ഇതുവരെ അംഗീകാരം നൽകിയതെന്ന് സർക്കാർ അറിയിച്ചു. വനിത-ശിശുവികസന വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
4500 അപേക്ഷകൾ ഇതുവരെ അംഗീകരിച്ചു. 4781 എണ്ണം നിരസിച്ചു. 18 എണ്ണം സർക്കാറിന്റെ പരിഗണനയിലാണെന്നും വനിത-ശിശു വികസന വകുപ്പ് വ്യക്തമാക്കി. അതേസമയം, അപേക്ഷകൾ നിരസിക്കാനുളള കാരണമെന്താണെന്ന് ശിശു-വികസന വകുപ്പ് അറിയിച്ചിട്ടില്ല.കോവിഡ് സമയത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടിയാണ് പി.എം കെയേഴ്സ് ഫണ്ടിന് കീഴിൽ പ്രത്യേക പദ്ധതി കൊണ്ടു വന്നത്.
23 വയസാകുന്നത് വരെ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ കുട്ടിക്ക് വേണ്ടിയും 10 ലക്ഷം രൂപ മാറ്റിവെക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചത്. കുട്ടികൾക്ക് പ്രതിമാസം സ്റ്റൈപ്പൻഡ് നൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായിരുന്നു. 23ാം വയസിൽ കുട്ടികൾക്ക് സർക്കാർ മാറ്റിവെച്ച മുഴുവൻ തുകയും നൽകുന്ന രീതിയിലായിരുന്നു പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.