ഗതാഗത നിയമലംഘനം; 51 പൊലീസുകാർക്ക് പിഴ
text_fieldsമീററ്റ്: നിയമപാലകർ നിയമലംഘകരായപ്പോൾ ഉത്തർപ്രദേശിൽ 51 പൊലീസ് ഉദ്യോഗസ്ഥർക്ക് പിഴ. ഗതാഗത നിയമലംഘനത്തിനാണ് പിഴ ഈട ാക്കിയത്.
മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കിയതോടെ ഗതാഗത നിയമലംഘനങ്ങൾക്ക് കനത്ത പിഴയാണ് നൽകേണ്ടത്. ഇതോട െ പൊലീസുകാരുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ജനം മുന്നോട്ട് വരികയായിരുന്നു. പൊലീസുകാർ നിയമം ലംഘിക്കുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്നാണ് ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ മീററ്റ് ജില്ല പൊലീസ് നിർബന്ധിതരായത്.
രണ്ട് സി.ഐമാർ, ഏഴ് എസ്.ഐമാർ എന്നിവരും നിയമം ലംഘിച്ചവരിൽ ഉൾപ്പെടുമെന്ന് മീററ്റ് പൊലീസ് അഡീഷണൽ ഡയറക്ടർ അറിയിച്ചു. പിഴ ഈടാക്കിയതിനൊപ്പം ട്രാഫിക് നിയമങ്ങളെ കുറിച്ച് സഹപ്രവർത്തകരെ ബോധവത്കരിക്കാനും പൊലീസുകാർക്ക് നിർദേശം നൽകി.
പൊലീസുകാരുടെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി. സിങ് പൊലീസ് സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. ഇത് നിയമപാലനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങൾക്കുള്ള സന്ദേശമാണെന്നും ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.