വീണ്ടും കർഷക ആത്മഹത്യ; ടിക്രി അതിർത്തിയിൽ ഒരാൾ കൂടി ജീവനൊടുക്കി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഡൽഹി അതിർത്തിയായ ടിക്രിയിൽ ഒരു കർഷകൻ കൂടി ജീവനൊടുക്കി. ഹരിയാന ജിന്ദ് സ്വദേശിയായ കരം വീർ സിങ്ങാണ് ആത്മഹത്യ ചെയ്തത്. 52 വയസായിരുന്നു.
തന്‍റെ മരണത്തിന് ഉത്തരവാദി കേന്ദ്രസർക്കാറാണെന്ന് വ്യക്തമാക്കുന്ന കുറിപ്പും സമീപത്തുനിന്ന് കണ്ടെടുത്തു.
70 ദിവസം പിന്നിടുന്ന കർഷകപ്രക്ഷോഭത്തിനിടെ നിരവധി കർഷകരാണ് ജീവനൊടുക്കിയത്. കൂടാതെ നിരവധിപേർ വിവിധ അപകടങ്ങളിലും കടുത്ത ശൈത്യത്തെ തുടർന്നും മരിച്ചുവീണിരുന്നു.
കർഷകന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കരം വീർ സിങ് എഴുതിയ ആത്മഹത്യക്കുറിപ്പ് ഉത്തർപ്രദേശ് കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സർക്കാറിനെയും വിമർശിച്ചുള്ളതായിരുന്നു കത്ത്.
11 വട്ടം കർഷകരും േകന്ദ്രവും തമ്മിൽ ചർച്ച നടത്തിയിട്ടും പ്രശ്ന പരിഹാരമായില്ലായിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.