കൈരാനയിൽ 54 ശതമാനം േപാളിങ്
text_fieldsന്യൂഡൽഹി: നാല് ലോക്സഭ മണ്ഡലങ്ങളിലേക്കും 10 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നു. വൈകീട്ട് അഞ്ചുമണിവരെയുള്ള റിപ്പോർട്ട്പ്രകാരം ഉത്തർപ്രദേശിലെ കൈരാനയിൽ 54 ശതമാനവും മഹാരാഷ്ട്രയിലെ പാൽഘാറിൽ 40 ശതമാനവും ഭണ്ഡറ ഗോണ്ടിയയിൽ 38 ശതമാനവും നാഗാലൻഡിലെ ഏക ലോക്സഭ സീറ്റിൽ 70 ശതമാനവുമാണ് പോളിങ്.
കേരളത്തിലെ ചെങ്ങന്നൂർ, ഉത്തർപ്രദേശിലെ നൂർപുർ, പഞ്ചാബിലെ ശാഹ്കോട്ട്, ബിഹാറിലെ ജോകിഹാട്ട്, ഝാർഖണ്ഡിലെ ഗോമിയ, സില്ലി, മഹാരാഷ്ട്രയിലെ പാലുസ് കഡേഗാവ്, മേഘാലയയിലെ അമ്പാട്ടി, ഉത്തരാഖണ്ഡിലെ തരാളി, പശ്ചിമ ബംഗാളിലെ മഹേഷ്തല എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടന്ന നിയമസഭ മണ്ഡലങ്ങൾ. 31നാണ് വോെട്ടണ്ണൽ.
കർണാടകയിലെ രാജരാജേശ്വരി നഗർ (ആർ.ആർ നഗർ) മണ്ഡലത്തിൽ 54 ശതമാനം പോളിങ് രേഖപ്പെടുത്തി. മേയ് 12ന് നടക്കേണ്ടിയിരുന്ന വോെട്ടടുപ്പ് മണ്ഡലത്തിലെ അപ്പാർട്മെൻറിൽനിന്ന് 10,000ത്തോളം തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്ത സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ നീട്ടിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.