ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 55,342 പേർക്ക്
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിൽ. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 55,342 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 71.75 ലക്ഷമായി. ആഗസ്റ്റ് 18 ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 55,000ത്തിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 706 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.5 ശതമാനമായി. രാജ്യത്ത് ഇതുവരെ 1,09, 856 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,760 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 62, 27, 296 ആയി.ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് 86.8 ശതമാനമായി ഉയർന്നു.
അതേസമയം നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 8.38 ലക്ഷമായി കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സജീവമായ കോവിഡ് കേസുകൾ 9 ലക്ഷത്തിൽ താഴെയായി തുടരുന്നത്.
ഇന്ത്യയുടെ ശരാശരി പ്രതിവാര കോവിഡ് പോസിറ്റീവ് നിരക്ക് 8.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.