കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 550 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം: ഉടമ അറസ്റ്റില്‍
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ജാസ്ദാന്‍ പട്ടണത്തിലെ കോച്ചിംഗ് സെന്‍റര്‍ ഉടമ കോവിഡ് -19 മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായി. ഇവിടെ, നടത്തിയ റെയ്ഡില്‍ 550ല്‍ അധികം വിദ്യാര്‍ഥികളെ പൊലീസ് കണ്ടത്തെി. ഞായറാഴ്ച നടന്ന റെയ്ഡില്‍ 39 കാരനായ സെന്‍റര്‍ ഉടമ ജയ്സുഖ് ശങ്കല്‍വയാണ് അറസ്റ്റ് ചെയ്തതെന്ന് രാജ്കോട്ട് പൊലീസ് സൂപ്രണ്ട് ബല്‍റാം മീണ പറഞ്ഞു. ഉടമക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കുട്ടികളെ മാതാപിതാക്കള്‍ക്ക് കൈമാറി.
ജവഹര്‍ നവോദയ വിദ്യാലയം, ബാലചടി സൈനിക് സ്കൂ പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലനം നല്‍കുന്നതിനായാണ് കോച്ചിംഗ് സെന്‍ററും ഹോസ്റ്റലും നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഒന്‍പതിനും10നുമിടയിലുളള കുട്ടികളാണിവിടെ ഉണ്ടായിരുന്നത്. ഇവര്‍, മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. ക്ളാസ് റൂം അധ്യാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ വിലക്ക് നിലനില്‍ക്കുകയാണ്.
രക്ഷിതാക്കളുടെ അനുമതിയോടെ, ഇക്കഴിഞ്ഞ 15 മുതല്‍ വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കാന്‍ ആരംഭിച്ചതെന്ന് സെന്‍റര്‍ ഉടമ ജയ്സുഖ് ശങ്കല്‍വ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.