ബീഫിന്റെ പേരിൽ ബിഹാറിൽ ആൾക്കൂട്ടക്കൊല; മൂന്നു പേർ അറസ്റ്റിൽ
text_fieldsസരൻ (ബിഹാർ): ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് ബിഹാറിൽ ആൾക്കൂട്ടക്കൊല. സിവാൻ ജില്ലയിലെ ഹാസൻപുർ ഗ്രാമവാസി നസീം ഖുറേഷി(55)യെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. സരൻ ജില്ലയിലെ ജോഗിയ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.
അനന്തരവൻ ഫിറോസ് ഖുറേഷിക്കൊപ്പം ബന്ധുക്കളെ കാണാനായി പോകുകയായിരുന്നു നസീം ഖുറേഷി. ജോഗിയ ഗ്രാമത്തിലെ പള്ളിക്കു സമീപമെത്തിയപ്പോൾ പ്രദേശവാസികളായ ഒരു കൂട്ടം ആളുകൾ ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. വാക്കു തർക്കം രൂക്ഷമായതോടെ അനന്തരവൻ ഓടി രക്ഷപ്പെട്ടു. എന്നാൽ, നസീമിനെ ആൾക്കൂട്ടം വടികൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഇയാളെ പ്രദേശവാസികൾ റസൂൽപുർ ഗ്രാമത്തിലെ പൊലീസിന് കൈമാറി. പൊലീസ് ഇദ്ദേഹത്തെ ഉടൻ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച മരണത്തിന് കീഴടങ്ങി. മൂന്നുപേരെ അറസ്റ്റു ചെയ്തതായും സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.