രാജസ്ഥാനിൽ മാസങ്ങളായി 45 കുടുംബങ്ങൾക്ക് ഊരുവിലക്ക്; 57 പേർക്കെതിരെ കേസ്
text_fieldsജയ്പൂർ: രാജസ്ഥാനിലെ ജൽസാമീറിൽ ഖാപ്പ് പഞ്ചായത്തിലൂടെ 45 കുടുംബങ്ങൾക്ക് ഊരു വിലക്കേർപ്പെടുത്തിയ 57 േപർക്കെതിരെ കേസ്. ഒരു കൊലപാതക കേസിലെ പ്രതിയുമായി ബന്ധമുള്ള 45 കുടുംബങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. 2020 നവംബർ മുതലാണ് വിലക്ക്.
മാസങ്ങളായി ഊരുവിലക്ക് സംബന്ധിച്ച് കുടുംബങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ബുദ്ധിമുട്ടുകൾ നേരിടാൻ തുടങ്ങിയതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് 57 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥനായ ഹനുമാന റാം പറഞ്ഞു.
ഒക്ടോബറിൽ കുടുംബവുമായി ബന്ധമുള്ള ഒരാൾ കൊലപാതക കേസിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് നവംബറിൽ പ്രതിയുമായി ബന്ധപ്പെട്ട കുടുംബങ്ങളെ ബഹിഷ്കരിക്കാൻ ഖാപ്പ് പഞ്ചായത്ത് ഉത്തരവിടുകയായിരുന്നു.
'നിരവധി മാസങ്ങളായി അവർ ഊരുവിലക്ക് നേരിട്ടിരുന്നു. അവർ പരാതി പറയാൻ തയാറായിരുന്നില്ല. എന്നാൽ ആഗസ്റ്റ് 22ന് അവരിൽ ചിലർ പരാതിയുമായെത്തുകയായിരുന്നു' -പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.