ഡൽഹിയിൽ ബാങ്ക് ജീവനക്കാരനെ കൊന്ന് 3 ലക്ഷം കൊള്ളയടിച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തി ആറംഗ സംഘം മൂന്ന് ലക്ഷം കൊള്ളയടിച്ചു. തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ കോർപ്പറേഷൻ ബാങ്കിലാണ് കൊള്ള നടന്നത്. സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് തോക്ക് തട്ടിയെടുത്തതിന് ശേഷം ഇയാളെ മർദിച്ചവശനാക്കി കാഷ്യറായ സന്തോഷിനെ വെടിവെച്ച് വീഴ്ത്തി പണം തട്ടിയെടുത്ത് ആറംഗ സംഘം കടന്നു കളയുകയായിരുന്നു.
#WATCH: CCTV footage of a corporation bank being robbed in Delhi's Khaira yesterday by armed assailants. Cashier was shot dead. Investigation underway. pic.twitter.com/4XSz1JX8AF
— ANI (@ANI) October 13, 2018
കവർച്ചക്കാരെത്തുേമ്പാൾ 10 ഉപഭോക്താക്കളും ആറ് ജീവനക്കാരുമുൾപ്പടെ 16 പേരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചതിന് ശേഷം സന്തോഷിന് സമീപമെത്തി പണം നൽകാൻ കവർച്ചക്കാർ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് ഇയാൾക്ക് നേരെ വെടിയുതിർത്ത് പണവുമായി കടന്നു കളഞ്ഞത്.
പ്രതികൾ കവർച്ച നടത്തുന്നതിെൻറയും സന്തോഷിനുനേരെ അക്രമികൾ രണ്ടുതവണ നിറയൊഴിക്കുന്നതിെൻറയും ദൃശ്യം ബാങ്കിലെ സി.സി.ടി.വിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സന്തോഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ഡൽഹിക്കടുത്തുള്ള സോണിപത്, നജഫ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് ഡൽഹിയിൽ ഇത്തരമൊരു കൊള്ള നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.