Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാതാപിതാക്കളുടെ അഴുകിയ...

മാതാപിതാക്കളുടെ അഴുകിയ മൃതദേഹത്തിനരികെ 6 ദിവസം പ്രായമായ കുഞ്ഞ്..!

text_fields
bookmark_border
മാതാപിതാക്കളുടെ അഴുകിയ മൃതദേഹത്തിനരികെ 6 ദിവസം പ്രായമായ കുഞ്ഞ്..!
cancel

ഡെറാഡൂൺ: ഡെറാഡൂണിലെ ഒരു വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് അയൽവാസികളുടെ പരാതിയെ തുടർന്ന് പൊലിസ് കതക് പൊളിച്ച് അകത്ത് കടന്നപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. 25 വയസുള്ള ഒരു യുവാവിനെയും 23 വയസുള്ള ഭാര്യയെയും മരിച്ചനിലയിൽ കണ്ടെത്തി. തൊട്ടരികിൽ 6 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തറയിൽ ജീവനോടെ കിടക്കുന്നു. മൃതദേഹത്തിന് ചുരുങ്ങിയത് മൂന്ന് ദിവസത്തെ പഴക്കമെങ്കിലും കാണുമെന്ന് പൊലിസ് പറഞ്ഞു.

വെറും ആറ് ദിവസം മുൻപ് ജനിച്ച കുഞ്ഞ് ഭക്ഷണവും വെള്ളവുമില്ലാതെ നിർജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നെങ്കിലും പെട്ടെന്ന് കുഞ്ഞിന് അടിയന്തിര പരിചരണം നൽകി ജീവൻ നിലനിർത്തി.

ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളായ കാഷിഫ്, അനം എന്നിവരാണ് മരിച്ചത്. ജൂൺ എട്ടിനാണ് കാഷിഫിന്റെ ഭാര്യ അനം ഒരു ആൺകുഞ്ഞിനെ പ്രസവിക്കുന്നത്. ക്രെയിൻ ഓപ്പറേറ്ററായ കാഷിഫും അനവും ഒരു വർഷം മുമ്പാണ് വിവാഹിതരായത്. നാല് മാസം മുമ്പാണ് ദമ്പതികൾ ടർണർ റോഡിലെ വാടക വീട്ടിലേക്ക് മാറിയത്. സാമ്പത്തിക ബുദ്ധിമുട്ടായിരിക്കാം ആത്മഹത്യയുടെ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parentsDehradun6-day-old
News Summary - 6-day-old lies near parents' bodies for 3 days in Dehradun
Next Story