കോവിഡ് പ്രതിസന്ധി: മദ്രാസ് െഎ.െഎ.ടിയിൽ ലഭിച്ച ആറു തൊഴിൽ വാഗ്ദാനങ്ങൾ റദ്ദായി
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി തൊഴിൽ സാധ്യതകളെ ഇതുവരെ കാര്യമായി ബാധിച ്ചിട്ടില്ലെന്ന് ഇന്ത്യയിലെ മുൻനിര പരിശീലന സ്ഥാപനങ്ങൾ. എന്നാൽ, മദ്രാസ് െഎ.െഎ.ടിയിൽ നേരത്തെ ലഭിച്ച തൊഴി ൽ വാഗ്ദാനങ്ങളിൽ ആറെണ്ണം കോവിഡ് പശ്ചാത്തലത്തിൽ കമ്പനികൾ പിൻവലിച്ചു. പല കമ്പനികളും നിയമന തീയതി നീട്ടിയതായ അ റിയിപ്പ് വിദ്യാർഥികൾക്ക് നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പട്ടികയിൽ ഒന്നാം സ്ഥാനം ലഭ ിച്ച സ്ഥാപനമാണ് മദ്രാസ് െഎ.െഎ.ടി. ഇവിടെ ഇൗ വർഷം ഇന്ത്യൻ കമ്പനികൾ നൽകിയ ആറു തൊഴിൽ വാഗ്ദാനങ്ങളാണ് കോവിഡ് പ്രതിസന്ധികാരണം പിൻവലിച്ചത്. എന്നാൽ, വിദേശ തൊഴിൽ വാഗ്ദാനങ്ങൾ ഒന്നും റദ്ദായിട്ടില്ലെന്ന് സ്ഥാപനം വിശദീകരിക്കുന്നു.
മദ്രാസ് െഎ.െഎ.ടിയിൽ ഇൗ വർഷം 252 കമ്പനികളിൽ നിന്നായി 924 തൊഴിൽ വാഗ്ദാനങ്ങളാണ് ലഭിച്ചത്. 34 വിദ്യാർഥികൾക്കാണ് വിദേശത്ത് നിന്നുള്ള െതാഴിൽ വാഗ്ദാനം ലഭിച്ചത്. ശേഷിക്കുന്നത് മൂന്നൂറോളം വിദ്യാർഥികളാണ്. ഇവരുടെ റിക്രൂട്ട്മെൻറിനുള്ള നടപടികൾ തുടരുമെന്ന് സ്ഥാപന അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം 932 തൊഴിൽ വാഗ്ദാനങ്ങളാണ് ലഭിച്ചിരുന്നത്.
വേതനവ്യവസ്ഥകളിലും കമ്പനികൾ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ചില കമ്പനികൾ നിയമന തിയതി നീട്ടിയിട്ടുണ്ടെന്ന് മദ്രാസ് െഎ.െഎ.ടിയിലെ പ്രഫ. സി.എസ്. ശങ്കർ റാം പറയുന്നു.
തൊഴിൽ വാഗ്ദാനങ്ങളൊന്നും റദ്ദായിട്ടില്ലെന്നും അതേസമയം, നിയമന നടപടികൾ കാമ്പസ് തുറക്കുന്നത് വരെ മാറ്റിവെച്ചതാണെന്നും ബോബെ െഎ.െഎ.ടി പ്രതിനിധി പറഞ്ഞു. നിയമന തിയതി നീളുന്ന സാഹചര്യം മാത്രമേ ഉള്ളൂ എന്നും തൊഴിൽ വാഗ്ദാനങ്ങളൊന്നും റദ്ദായിട്ടില്ലെന്നും ഗുവാഹതി െഎ.െഎ.ടി, ബാംഗ്ലൂർ െഎ.െഎ.എം സ്ഥാപനങ്ങൾ പറയുന്നു. ബിരുദ വിദ്യാർഥികൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിെൻറ സാധ്യത കമ്പനികളോട് ചർച്ച ചെയ്യുന്നുണ്ടെന്നും ഗുവാഹതി െഎ.െഎ.ടി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.