Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ വൻ...

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 200 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തത് പാക് ബോട്ടിൽ നിന്ന്

text_fields
bookmark_border
ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 200 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തത് പാക് ബോട്ടിൽ നിന്ന്
cancel

അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ​ഇന്ത്യൻ കോസ്റ്റ്ഗാർഡും നടത്തിയ സംയുക്ത ഓപ്പറേഷനിൽ 40 കിലോ ​ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. 200 കോടി മൂല്യം വരുന്ന മയക്കുമരുന്ന് പാകിസ്താൻ ബോട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പാകിസ്താൻ പൗരൻമാർ അറസ്റ്റിലായിട്ടുണ്ട്.

മയക്കുമരുന്നുമായി പോകുന്ന ബോട്ട് കോസ്റ്റ്ഗാർഡ് & എ.ടി.എസ് സംഘം കടലിൽവെച്ച് തടയുകയായിരുന്നു. കച്ച് ജില്ലയിലെ ജാക്കു ഹാർബറിന് സമീപമാണ് ​ബോട്ട് പിടിച്ചെടുത്തത്.

ഗുജറാത്ത് തീരത്ത് ഹെറോയിൽ ഇറക്കിയതിന് ശേഷം പഞ്ചാബിലേക്ക് കൊണ്ടു പോകാനായിരുന്നു പദ്ധതി. ഇതിന് മുമ്പും ഗുജറാത്തിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തതും വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - 6 Pakistanis Arrested Off Gujarat Coast With Drugs Worth Over ₹ 200 Crore
Next Story