കശ്മീരിൽ 24 മണിക്കൂറിനിടെ ആറ് ഭീകരാക്രമണം; നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്
text_fieldsശ്രീനഗർ: കശ്മീർ താഴ്വരയിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണ പരമ്പരയിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് നാല് മണിക്കൂറിനിടെ ഉണ്ടായ ആക്രമണത്തിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ആക്രമണങ്ങളാണ് താഴ്വരയിലുണ്ടായത്. ഇതിൽ അഞ്ചെണ്ണം തെക്കൻ കശ്മീരിലും ഒന്ന് വടക്കൻ കശ്മീരിലുമായിരുന്നു.
പുൽവാമ ജില്ലയിലെ ത്രാലിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ഇന്നലെ വൈകീട്ട് ഭീകരർ ഗ്രനേഡെറിഞ്ഞു. സംഭവത്തിൽ ഒൻപത് ജവാൻമാർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭീകരർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്.
അനന്ത്നാഗ് ജില്ലയിലെ ഹൈകോടതി ജസ്റ്റിസിന്‍റെ വീടിന് നേരെയായിരുന്നു രണ്ടാമത്തെ ഭീകരാക്രമണം. വീടിന്‍റെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക നേരെ വെടിവെച്ച ഭീകരർ ഇവരുടെ പക്കലുണ്ടായിരുന്ന തോക്കുകൾ കവർന്നെടുത്തു.
പുൽവാമയിൽത്തന്നെ മറ്റൊരു സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ഭീകരർ ഗ്രനേഡെറിഞ്ഞെങ്കിലും ഇവ നേരത്തേ പൊട്ടിയതിനാൽ ആർക്കും പരിക്കേറ്റില്ല.പുൽവാമയിലെ പൊലീസ് സ്റ്റേഷന് നേരെയും ഇന്നലെ വൈകീട്ട് ഭീകരാക്രമണം നടന്നു. തീവ്രവാദികളുടെ ഗ്രനേഡാക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.