Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൗ വർഷം...

ഇൗ വർഷം കൊല്ലപ്പെട്ടത്​  132 തീവ്രവാദികൾ

text_fields
bookmark_border
chinees army ready to enter kashmire
cancel
ശ്രീ​ന​ഗ​ർ: ആ​റ് ക​മാ​ൻ​ഡ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 132 തീ​വ്ര​വാ​ദി​ക​ളെ സു​ര​ക്ഷാ​സേ​ന ഈ ​വ​ർ​ഷം വ​ധി​ച്ചു. ഹി​സ്ബു​ൽ മു​ജാ​ഹി​ദീ​ൻ തീ​വ്ര​വാ​ദി​യാ​യ സ​ബ്സ​ർ അ​ഹ്​​മ​ദ്​ ബ​ട്ട്, പി​ൻ​ഗാ​മി​ക​ളാ​യ ല​ശ്​​ക​റെ ത്വ​യ്യി​ബ​യി​ലെ അ​ബു ദു​ജാ​ന, ബു​ർ​ഹാ​ൻ വാ​നി എ​ന്നി​വ​രാ​ണ് വ​ധി​ക്ക​പ്പെ​ട്ട​വ​രി​ൽ പ്ര​മു​ഖ​ർ. 

സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. 115 തീ​വ്ര​വാ​ദി​ക​ളാ​ണ് ജൂ​ലൈ വ​രെ കൊ​ല്ല​പ്പെ​ട്ട​ത്. 17 പേ​രെ ഈ ​മാ​സ​മാ​ണ് വ​ധി​ച്ച​ത്. ല​ശ്​​ക​റെ ത്വ​യ്യി​ബ​യി​ലെ 38 പേ​രും ഹി​സ്ബു​ൽ മു​ജാ​ഹി​ദീ​നി​ലെ 37 പേ​രും അ​ൽ ഖാ​ഇ​ദ ബ​ന്ധ​മു​ള്ള മൂ​ന്നു​പേ​രും തി​രി​ച്ച​റി​യാ​ത്ത 54 േപ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

ഏ​ഴ് അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​ക​രെ വ​ധി​ച്ച ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ബു ഇ​സ്മാ​യീ​ൽ അ​ട​ക്ക​മു​ള്ള 12 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി തീ​വ്ര​വാ​ദി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ സു​ര​ക്ഷാ​സേ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Militantsmalayalam newsIndia. newscommanders
News Summary - '6 top commanders among 132 militants killed in J&K this year'- India. news
Next Story